പുതുചരിത്രം; കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക്

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തു. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സിനുള്ള ഗുജറാത്തിന്റെ മറുപടി 455 ൽ അവസാനിച്ചു. ഇതോടെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കേരളത്തിന് രഞ്ജിട്രോഫി ഫൈനലിലേക്ക് കടക്കാനാകും.

ഇന്നലെ കളി അവസാനിപ്പിച്ചപ്പോള്‍ ഏഴു വിക്കറ്റിന് 429 എന്ന നിലയിലായിരുന്നു ഗുജറാത്ത്. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സ് മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍സ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 161 പന്തില്‍ 74 റണ്ണോടെ ജെ എം പട്ടേലും 134 പന്തില്‍നിന്ന് 24 റണ്ണോടെ സിദ്ധാര്‍ഥ് ദേശായിയുമാണ് ക്രീസിലുണ്ടായിരുന്നത്.

ഇന്നലെ ഗുജറാത്തിന്റെ ആറ് വിക്കറ്റുകൾ എളുപ്പത്തിൽ വീഴ്ത്താൻ കഴിഞ്ഞെങ്കിലും ഇരുവരുടെയും പ്രതിരോധം മറികടക്കാൻ കേരളത്തിനായിരുന്നില്ല. എന്നാൽ ഇന്ന് മത്സരത്തിട്നെ തുടക്കത്തിൽ തന്നെ ഇരുവരുടെയും വിക്കറ്റുകൾ കേരളം നേടി. ആദിത്യ സർവതേയ്ക്കായിരുന്നു രണ്ട് വിക്കറ്റും. ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി വീണതോടെ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് എടുത്തു.

webdesk14:
whatsapp
line