X

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 15രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,080 രൂപയാണ്. പവന് 56,640 രൂപയാണ് ഇന്നത്തെ വില.

സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില കുതിച്ചുയരുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി കണ്ടിരുന്നത്. വെള്ളിയില്‍ ഇന്ന് ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.

രാജ്യാന്തര സ്വര്‍ണവിലയില്‍ കഴിഞ്ഞയാഴ്ച നേരിയ ഇടിവുണ്ടായിരുന്നു. കേരളത്തില്‍ റെക്കോഡ് കടന്ന് സ്വര്‍ണവില ഉയര്‍ന്നതോടെ വില്‍പനയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ അയവ് വരാത്തതും ഇടവേളയ്ക്ക് ശേഷം വില വീണ്ടും കൂടാനിടയാക്കുമെന്നും വിവരങ്ങളുണ്ട്.

 

webdesk17: