സംസ്ഥാനത്ത് സ്വര്‍ണ്ണ വില പടിപടിയായി ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് രേപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒക്ടോബര്‍ പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് പോയിരുന്നു.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണ വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയായിരുന്നു. 59000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞ് 58,280 രൂപയായത്.