മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി പൂർവ വിദ്യാർത്ഥിനി ജോലിക്ക് ശ്രമിച്ചതായി പരാതി വ്യാജ രേഖ ഉണ്ടാക്കി മറ്റൊരു കോളേജിൽ ജോലിക്ക് ശ്രമിച്ചതായാണ് പരാതി. മഹാരാജാസ് കോളേജ് പോലീസില്‍ പരാതി നൽകി.കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്.അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് ഹാജറായപ്പോൾ സംശയം തോന്നി അധികൃതർ മഹാരാജാസ് കോളേജിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നിൽ എസ് .എഫ് .ഐയുടെ സഹായം ഉണ്ടെന്ന് കെ.എസ് .യു ആരോപിച്ചു.