വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജാണെന്നും ഇയാൾക്ക് 2 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും അറസ്റ്റിലായ നിഖില്‍ തോമസ് പൊലീസിന് മൊഴി നൽകി.അബിൻ സി രാജ് ഇപ്പോൾ വിദേശത്ത് അധ്യാപകനായി ജോലി നോക്കുകയാണെന്നും നിഖിൽ തോമസ് വെളിപ്പെടുത്തി. ഒളിവിൽ പോയ രാത്രി ഫോൺ ഓടയിൽ കളഞ്ഞെന്നും കെഎസ്ആർടിസി ബസ്സിൽ തനിച്ചായിരുന്നു യാത്രയെന്നും കൈയിലെ പണം തീർന്നതു കാരണമാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും നിഖിൽ തോമസ്പോലീസിനോട് പറഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് കോട്ടയം കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിൽ വെച്ച് നിഖിൽ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടിയത്.