വ്യാജകോവിഡ് വാക്‌സീന്‍ കുത്തിവച്ച തൃണമൂല്‍ എംപിയും നടിയുമായ മിമി ചക്രബര്‍ത്തി ആശുപത്രിയില്‍. നാലു ദിവസം മുന്‍പ് സംഘടിപ്പിച്ച പരിപാടിയില്‍ വച്ചാണ് എംപി വാക്‌സീന്‍ സ്വീകരിച്ചത്. എന്നാല്‍ ഇതൊരു വ്യാജ വാക്‌സീന്‍ ക്യംപ് ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രക്തസമ്മര്‍ദം കുറയുകയും വയറുവേദന, നിര്‍ജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബം വ്യക്തമാക്കുന്നു.
വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന വ്യാജ കോവിഡ് വാക്‌സിനേഷന്‍ ക്യാംപില്‍ നിന്നാണ് മിമി ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ കുത്തിവയ്‌പ്പെടുത്തത്. ക്യാംപ് ഉദ്ഘാടകയായിരുന്ന മിമി തന്നെയാണ് വാക്‌സിനേഷന്റെ സന്ദേശം ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിത്. തുടര്‍ന്ന്, തട്ടിപ്പുകാരന്‍ ദേബാഞ്ജന്‍ ദേബ് അറസ്റ്റിലായി.
കൊല്‍ക്കത്ത മാര്‍ക്കറ്റില്‍ നിന്നാണു മരുന്നു വാങ്ങിയതെന്നും ശരിയായ വാക്‌സീന്‍ ആണെന്നും ദേബ് വാദിച്ചിരുന്നു. എന്നാല്‍, പൊതുവിപണിയില്‍ കോവിഡ് വാക്‌സീന്‍ ലഭ്യമല്ലാത്തതു കൊണ്ടു തന്നെ ഇതു വ്യാജമരുന്നാണെന്നാണു പൊലീസ് നിഗമനം. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.