കൊച്ചി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച യുവാവും സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വ്യക്തിയും പിടിയിലായി.എയര്‍ഇന്ത്യ എകസ്പ്രസില്‍ അബുദാബിയിലേക്ക് പോകാന്‍ ഒരുങ്ങിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തടഞ്ഞ് വെച്ചത്.
അബുദാബിയിലേക്ക് പോകാന്‍ നിലവില്‍ രണ്ട് വാകസിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ അതുമെലങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്.കൗണ്ടറില്‍ എത്തിയ ഇയാള്‍ ആദ്യം തന്റെ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി.എന്നാല്‍ ഇതില്ലാതെ യാത്രനുമതി നല്‍കാന്‍ കഴിയില്ല എന്ന് അധിക്യതര്‍ ഉറച്ച് നിന്നു.എന്നാല്‍ ഏതാനും മണീക്കുറകള്‍ക്കകം ഇയാള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സംഭവം വ്യജാമാണെന്ന് തെളിഞ്ഞത്.
തുടര്‍ന്ന് ഇയാളെ കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിമാനത്തവളത്തിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരന്‍ ഭാരത് എന്നയാളാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന് വെളിപ്പെടുത്തി.2000 രൂപ ഇതിനായി നല്‍കിയതായും ഇയാള്‍ പറയുന്നു.ഇരുവരെയും നെടുബാശേരി പോലീസിന് കൈമാറി.