യുവതിയുടെ വേഷത്തില്‍ വ്യാജ പ്രൊഫൈലുണ്ടാക്കു 12 ലക്ഷം തട്ടിയതായി പരാതി. 2018മുതല്‍ സ്ത്രീയെന്ന വ്യാജേനയാണ് പ്രതി ലക്ഷങ്ങള്‍ തട്ടിയത്. പരാതിക്കാരനോട് 15 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ പൊലീസിലെത്തുകയായിരുന്നു. പ്രതിയെ പൊലീസ് വലയിലാക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി വിഷ്ണുവിനെ (25)യാണ് പിടികൂടിയത്. 20 ലക്ഷം രൂപ കൂടി തരാമെന്ന് പറഞ്ഞ് പൊലീസിന്റെ സഹായത്തോടെ ബസ് സ്റ്റാന്‍ഡിലെത്തിച്ചാണ് പ്രതിയെ വലയിലാക്കിയത്. യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞാണ് പണം തട്ടിയത്.
ജില്ലാപൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പൊലീസാണ് പ്രതിയെ വലയിലാക്കിയത്. ഇത്തരംതട്ടിപ്പുകള്‍ നിരന്തരം നടക്കുന്നതായി പൊലീസ് പറഞ്ഞു.ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും അക്കൗണ്ടുകള്‍ ശരിയായി പരിശോധിച്ച ശേഷമേ പരിചയപ്പെടുകയും പണം കൈമാറുകയും ചെയ്യാവൂ എന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളെ വെച്ചുള്ളകെണിക്ക് പുറമെയാണ് പുരുഷന്മാരുടെ തന്നെ ഇത്തരം തട്ടിപ്പുകള്‍. പലരും മാനം ഭയന്ന് നഷ്ടപ്പെട്ട തുകയെക്കുറിച്ച് പരാതി പറയാറില്ല.
- 2 years ago
Chandrika Web