X
    Categories: indiaNews

ഗുജറാത്തില്‍ 25.80 കോടിയുടെ വ്യാജ നോട്ടുകള്‍ പിടിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 25.80 കോടിയുടെ വ്യാജനോട്ട് പിടികൂടി. ആംബുലന്‍സില്‍ കൊണ്ടുവന്ന 2000 രൂപയുടെ 1290 കെട്ടുകളുള്ള ആറു പെട്ടികളാണ് കമറെജ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടിയത്.

അഹമ്മദാബാദ്- മുംബൈ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 2000 എന്ന് അച്ചടിച്ച 25 കോടിയുടെ വ്യാജ നോട്ട് പിടിച്ചതെന്ന് എസ്.പി ഹിതേഷ് പറഞ്ഞു. നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്.

റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പ്രിന്റ് ചെയ്തിരിക്കുന്നതിന് തൊട്ട് താഴെയായി മൂവി ഷൂട്ടിങ് പര്‍പ്പസ് ഓണ്‍ലി എന്നും പ്രിന്റ് ചെയ്തിട്ടുണ്ട്. സിനിമാ ഷൂട്ടിങിനായി ഉപയോഗിക്കുന്ന പണമാണെന്നും ആരോ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിവരം നല്‍കിയതാണെന്നും സൂചനയുണ്ട്. അതേസമയം ഷൂട്ടിങിനായി ഉപയോഗിച്ച ശേഷം വിപണിയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയം. ആംബുലന്‍സ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ അവസരത്തിലാണ് ഇത്രയേറെ വ്യാജ നോട്ടുകള്‍ പിടികൂടിയത്.

Test User: