ചാറ്റ് ജിപിടി ഉപയോഗിച്ച് ട്രെയിന്‍ അപകടത്തിന്റെ വ്യാജ വാര്‍ത്ത തയ്യാറാക്കി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലാണ് സംഭവം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന നടക്കുന്ന ആദ്യ അറസ്റ്റാണിത്.
ട്രെയിന്‍ അപകതട്ടിന്റെ വാര്‍ത്ത തയ്യാറാക്കി വിവിധ അക്കൗണ്ടുകളിലൂടെ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 25നുണ്ടായ ട്രെയിന്‍ അപകടത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടെന്ന് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് എന്ന മാധ്യമത്തിന്റെതെന്ന പേരില്‍ ഇയാള്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. 20ലധികം അക്കൗണ്ടുകളില്‍ നിന്ന് ഈ വാര്‍ത്ത പങ്കവെച്ചതായി സൈബര്‍ സെക്യൂരിറ്റി വിഭാഗം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.