ജിദ്ദ: ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കല്‍ കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ചപ്പോള്‍ സൗദി അറേബ്യയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തു വിട്ടത് തലമറക്കാത്ത് ഭാഗം ബ്ലര്‍ ചെയ്ത് അവയക്തമാക്കിയിട്ടായിരുന്നു എ്ന്നായിരുന്നു സമൂഹ മാധ്യമങളില്‍ വ്യാപകമായി പ്രചരിച്ചത്.
സൗദി അറേബ്യക്കെതിരായ ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ കാട്ടു തീ പോലെ പരന്നു.
മാര്‍ക്കല ഔദ്യോഗികമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ സന്ദര്‍ശിച്ചത് സര്‍ക്കാര്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയായിരുന്ന പുറത്തു വിട്ടത്.
ഖ്വാസ് ന്യൂസ് എന്ന ഏജന്‍സി പുറത്തു വിട്ട ചിത്രത്തിലായിരുന്നു സൗദി മാധ്യമങ്ങിള്‍ പുറത്തു വിട്ട മാര്‍ക്കലെയുടെ ചിത്രം എന്ന അടിക്കുറിപ്പോടെ മുടി ബ്ലര്‍ ചെയ്ത് അവ്യക്തമാക്കിയ പടം നല്‍കിയത്.
എന്നാല്‍ ഒരു മാധ്യമവും അവരുടെ തലമറക്കാത്ത ചിത്രങ്ങളില്‍ സെന്‍സറിംഗ് നടത്തിയിരുന്നില്ല.
എന്നാല്‍ ഇത് വ്യാജ പ്രചാരമായിരുന്നെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.