തിരുവനന്തപുരം: 1997 മുതല്‍ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്ക്ക് എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന് പുതുക്കാന് അവസരം എന്ന രീതിയില്‍ വാട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം. 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലായ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്. സീനിയോറിറ്റി നിലനിര്‍ത്തി സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ സമയം അനുവദിച്ച് ഉത്തരവായി. എന്നാണ് ഈ സന്ദേശത്തില്‍ പ്രചരിക്കുന്നത്.
എന്നാല്‍ 01.01.1999 മുതല്‍ 20.11.2019 വരെയുളള കാലയളവില് വിവിധ കാരണങ്ങളാല് എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്ക്ക്, പുതുക്കാനായി 2020 ജനുവരി 31 വരെ സമയം അനുവദിച്ചിരുന്നു.
പ്രചരിക്കുന്ന സന്ദേശത്തില്‍ പറയും പോലെ നിലവില്‍ സീനിയോറിറ്റി പുതുക്കാന്‍ തൊഴില് വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സര്ക്കാര് തീരുമാനമെടുക്കുന്നതനുസരിച്ച് ഔദ്യോഗികമായി പത്രക്കുറിപ്പ് പുറപ്പെടുവിക്കാറുണ്ടെന്ന് എംപ്ലോയ്മെന്റ് ഡയറക്ടര്‍ വ്യക്തമാക്കിയതായി ഐപിആര്‍ഡി ഫാക്ട് ചെക്ക് കേരള ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വ്യാജപ്രചാരണങ്ങളില് വീഴരുതേ…
പരിശോധനയ്ക്കായി കൈമാറുന്നവയുടെ ശരിയായ വിവരം അറിയാന്