X
    Categories: keralaNews

കാലിക്കറ്റ് സര്‍വകലാശാലാ വി.സിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍; കരുതിയിരിക്കാന്‍ അഭ്യര്‍ഥന

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പേരും ഫോട്ടോയും വ്യാജമായി ഉപയോഗിച്ച് സന്ദേശങ്ങളും ചാറ്റുകളും നടത്തുന്നതായി പരാതി. ഇത്തരം സന്ദേശങ്ങളോട് സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരും പൊതുജനങ്ങളും പ്രതികരിക്കരുതെന്ന് സര്‍വകലാശാല പത്രക്കുറിപ്പിലൂടെ അറിയിച്ചു.

+91 6290596124 എന്ന മൊബൈല്‍ നമ്പറില്‍ ടെലിഗ്രാം ആപ്പിലൂടെയും കോവിഡ് ഹെല്‍പ് ഫണ്ട് (covidhelpfund@gmail.com) എന്ന ഇമെയില്‍ വിലാസത്തിലൂടെയും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ തേടുന്നതായാണ് വിവരം. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വൈസ് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു.

Chandrika Web: