മംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട ഒമ്പതംഗ വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ അറസ്റ്റില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അംഗങ്ങളാണെന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മംഗളൂരു പൊലീസ് നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഡയരക്ടറുടെ പേരിലാണ് സംഘം മുറിയെടുത്തത്. സംഘം ഉപയോഗിച്ചിരുന്ന ഒരു വാഹനവും പൊലീസ് പിടിച്ചെടുത്തു.