X

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: ഒടുവിൽ നിഖില്‍ തോമസിനെ പുറത്താക്കി എസ്എഫ്‌ഐ

കലിംഗ സര്‍വകലാശാലയുടെ വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എംഎസ്എം കോളേജില്‍ എം.കോം പ്രവേശനം നേടിയ കായംകുളം മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ എസ്.എഫ്.ഐ അവസാനം പുറത്താക്കി.

കേരളത്തിനു പുറത്തുള്ള പല സര്‍വകലാശാലകളുടെയും പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന മാഫിയാ സംഘത്തിന്റെ സഹായം തേടിയ ഒട്ടനേകം ചെറുപ്പക്കാരില്‍ ഒരാളായി നിഖില്‍ തോമസും. തുടക്കത്തില്‍ വളരെ ശക്തമായാണ് പാര്‍ട്ടി നിഖിലിനെ ന്യായീകരിച്ചിരുന്നത്. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാലയും സ്ഥിരീകരിച്ചതോടെയാണ് എസ്എഫ്‌ഐ കൈവിട്ടത്.

നിഖില്‍ തോമസിനെതിരെ കേരള യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. അനില്‍ കുമാര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട സ്‌റ്റേഷനിലേക്ക് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി കലിംഗ യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ സന്ദീപ് ഗാന്ധിയും വ്യക്തമാക്കിയതോടെ നിഖിലിനെതിരെ ഛത്തിസ്ഗഢിലും കേസ് ഉറപ്പായി. കായംകുളം എം.എസ്.എം കോളജില്‍ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥിയായ നിഖിലിനെ കഴിഞ്ഞ ദിവസം കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു.

webdesk14: