X

വ്യാജമുട്ടയെന്നത് സത്യം തന്നെ; പാചകം ചെയ്ത മുട്ടക്ക് പ്ലാസ്റ്റിക്കിന്റെ മണം

വ്യാജമുട്ട ലഭിച്ചെന്ന രീതിയില്‍ കുറച്ചുമാസങ്ങള്‍ക്കു മുമ്പ് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഇത് കുറച്ചൊന്നുമല്ല ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. പലരും വ്യാജമുട്ടയെ പേടിച്ച് മുട്ട തന്നെ വാങ്ങാന്‍ മടികാണിച്ചിരുന്നു. എന്നാല്‍ വ്യാജമുട്ടയെന്ന പ്രചാരണം വ്യാജമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ വ്യാജമുട്ട പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൊല്‍ക്കത്തയിലാണ് ഒരു സ്ത്രീക്ക് പാചകം ചെയ്യുന്നതിനിടെ വ്യാജമുട്ട ലഭിച്ചത്.

കൊല്‍ക്കത്തയിലെ ടില്‍ജാലയിലാണ് ഒരു വീട്ടമ്മക്ക് വ്യാജമുട്ട ലഭിച്ചത്. പാചകം ചെയ്യുന്നതിനിടെ പ്ലാസ്റ്റിക് മണമുണ്ടായപ്പോള്‍ യുവതി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ടില്‍ജാല മേഖലയിലെ വില്‍പ്പനക്കാരനില്‍ നിന്നും കൃത്രിമമായി നിര്‍മ്മിച്ച പ്ലാസ്റ്റിക് മുട്ടകള്‍ പിടികൂടി.

സംഭവത്തില്‍ മേയര്‍ സോവന്‍ ചതോപധ്യായ അന്വേഷണത്തിന് ഉത്തരവിട്ടു. പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അത് ഈ നഗരത്തില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. സംഭവത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: