പ്ലസ്ടു പരീക്ഷഫലം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊല്ലം പേരുവേഴി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് അറസ്റ്റിലായത്.
വി കാന്‍ മീഡിയ െഎന്ന പേരില്‍ ഇയാള്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ വാര്‍ത്തകളാണ്ഇതില്‍ പ്രധാനമായും നല്കുന്നത്. പ്ലസ്ടു ഫലം വന്നതിന് പിന്നാലെ റിസള്‍ട്ടില്‍ ചില അപാകതയുള്ളതിനാല്‍ ഫലം പിന്‍വലിച്ചു എന്ന രീതിയില്‍ പ്രചാരണം നടത്തുകയായിരുന്നു.