X
    Categories: indiaNews

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; സാമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനു വേണ്ടി സാമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്. വ്യാജ ബോംബ് ഭീഷണികള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ടുകള്‍, അവയുടെ കൂടുതല്‍ വിവരങ്ങള്‍ എന്നിവ ലഭിക്കാനായാണ് പൊലീസ് സാമൂഹമാധ്യമങ്ങളുടെ സഹായം തേടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാനങ്ങള്‍ക്കു നേരെയാണ് വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നത്. നിരവധി കേസുകള്‍ക്ക് തെളിവുകള്‍ ലഭിക്കാനാണ് പോലീസ് സാമൂഹ്യമാധ്യമങ്ങളെ സമീപിച്ചത്.

ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നതോടെ അന്വേഷണത്തിനു വേണ്ടി ഡല്‍ഹി പൊലീസ പ്രത്യേക സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്ലിന്റെയും ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ്റ്റയും സഹായം അടക്കം തേടികൊണ്ടാകും അന്വേഷണം. വിപിഎന്‍, ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ത്തുന്നതെന്നാണ്് പൊലീസിന്റെ നിഗമനം.

സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യുറോ ഈ സംഭവത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും എത്രയും വേഗം അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 19 ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ ഉണ്ടായത്.

 

webdesk17: