കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലിയാണ് വിമാനത്താവളത്തില്‍ ഭീതിയുയര്‍ത്തിയത്. ബാഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
സി.ഐ..എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്നറിഞ്ഞത്. തുടര്‍ന്ന് വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. വ്യാജഭീഷണി മുഴക്കിയ അബ്ദുല്ലയെ പൊലീസിന് കൈമാറും.