X

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെയും വ്യാജ ബോംബ് ഭീഷണി

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് റഷ്യന്‍ ഭാഷയില്‍ ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 16നും റിസര്‍വ് ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി. കൈലാഷ് ഈസ്റ്റിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, സല്‍വാന്‍ സ്‌കൂള്‍, മോഡേണ്‍ സ്‌കൂള്‍, കേംബ്രിഡ്ജ് സ്‌കൂള്‍ അധികൃതര്‍ക്കാണ് ഭീഷണി സംന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ അധികൃതര്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചു.

നാല് ദിവസം മുന്‍പും സമാനരീതിയില്‍ നാല്‍പതോളം സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഭീഷണിയില്‍ ബോംബുകള്‍ പൊട്ടാതിരിക്കാന്‍ 30,000 ഡോളര്‍ ആവശ്യപ്പെട്ടിരുന്നു.

webdesk18: