ഡല്‍ഹി : ക്രഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്താം എന്ന പേരില്‍ ബാങ്കുകളുടെ വ്യാജ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആര്‍ബിഎല്‍ എന്നീ ബാങ്കുകളുടെ പേരിലാണ് തട്ടിപ്പ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വ്യാജആപ്പുകള്‍ ഉണ്ടാക്കി ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ ആപ്പുകള്‍ വഴി പതിനായിരക്കണക്കിന് ബാങ്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്.
ഇതേ സമയം കഴിഞ്ഞ വര്‍ഷം സൈബര്‍ തട്ടിപ്പുകാര്‍ ഇന്ത്യയിലെ ബാങ്കിംഗ് അക്കൗണ്ടുകളില്‍ നിന്നും 179 കോടി തട്ടിയെടുത്തിട്ടുണ്ട്. ഒടിപി തട്ടിപ്പ്, ആപ്പ് തട്ടിപ്പ്, കാര്‍ഡ് ക്ലോണ്‍ എന്നീ മാര്‍ഗങ്ങളാണ് സൈബര്‍ കള്ളന്മാര്‍ പ്രധാനമായും ബാങ്ക് അക്കൗണ്ടില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്നത്.