X

ഫേസ്ബുക്കിലെ വ്യാജന്മാര്‍ക്ക് എട്ടിന്റെ പണി

സമൂഹമാധ്യമങ്ങളില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി ആര്‍ജ്ജിച്ചത്.

2004ല്‍ ആരംഭിച്ച ഫേസ്ബുക്കില്‍ നിലവില്‍ 120 കോടി ആളുകള്‍ക്ക് അക്കൗണ്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യാജന്മാരാണെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. നിലവില്‍ 270 ദശലക്ഷം വ്യാജ അക്കൗണ്ടുകളാണ് ഫേസ്ബുക്കിലുള്ളത്.

എന്നാല്‍ വ്യാജന്മാര്‍ക്ക് എട്ടി പണി നല്‍കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക് അധികൃതര്‍. വ്യാജ അക്കൗണ്ടുകള്‍ രൂപീകരിക്കാന്‍ സാധിക്കാത്ത വിധമായിരിക്കും പുതിയ അപ്‌ഡേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടൊപ്പം ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ പറയുന്നു.

ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ഫേസ്ബുക്ക്. ഉപയോക്താക്കളില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കുണ്ടെങ്കിലും വ്യാജന്മാരുടെ എണ്ണം വളരെ അധികമാണ്.

chandrika: