മലപ്പുറം: കൊടിഞ്ഞി ഫൈസലിന്റെ വധത്തില്‍ സഹോദരീ ഭര്‍ത്താവ് വിനോദടക്കം പത്തോളം പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഏതു രാഷ്ട്രീയപാര്‍ട്ടിയിലുള്ളവരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തില്‍ ഓരോരുത്തരുടേയും പങ്ക് വ്യക്തമായതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
സംഭവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ ചോദ്യം ചെയ്യയ്തിരുന്നുവെങ്കിലും പത്ത് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല ചെയ്യപ്പെടുന്നത്. ഫൈസലും കുടുംബവും മതം മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. മതം മാറ്റത്തിന് ശേഷം ഫൈസലിന് സഹോദരി ഭര്‍ത്താവ് വിനോദുള്‍പ്പെടെയുള്ള ബന്ധുക്കളില്‍ നിന്നും വധഭീഷണിനേരിട്ടിരുന്നുവെന്ന് ഇന്നലെ ഫൈസലിന്റെ മാതാവ് മീനാക്ഷി വെൡപ്പെടുത്തിയിരുന്നു. തലയറുക്കുമെന്ന് വിനോദ് പലതവണ പറഞ്ഞതായും മീനാക്ഷി പറഞ്ഞിരുന്നു.