തിരൂരങ്ങാടി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസലിനെ കൊലചെയ്യുന്നതിന് സംഘത്തെ ഏര്‍പ്പാടാക്കിയ നാരായണനടക്കം ആറ് പേര്‍ ഇപ്പോഴും ഒളിവില്‍ തന്നെ. ഇവര്‍ കേരളം വിട്ടതായി അഭ്യൂഹമുണ്ട്. ഇവരെ കേരളത്തിന് പുറത്തുള്ള ആര്‍എസ്എസ്-വി.എച്ച്.പി കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. തിരൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ മഠത്തില്‍ നാരായണനെ അന്വേഷിച്ച് കേരളത്തിലുടനീളം തെരച്ചില്‍ നടത്തിയിട്ടും എവിടെയുണ്ടെന്ന സൂചന പോലും ലഭിക്കാത്തതാണ് കേരളം വിട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മൊബൈല്‍ ഫോണോ ചെരിപ്പോ ഉപയോഗിക്കാത്ത നാരായണനെ തേടിയുള്ള പൊലീസിന്റെ അന്വേഷണം മാസത്തോടടുത്തിട്ടും പുരോഗതിയില്ല. തിരൂരിലും പരിസരങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ഫലം മറിച്ചായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരേ സമയം മൂന്നിടങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും പൊടി പോലും കണ്ടെത്താനാകാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. ആര്‍എസ്എസിന്റെ സമ്പൂര്‍ണ പിന്തുണയിലാണ് നാരായണന്‍ ഒളിഞ്ഞിരിക്കുന്നതെന്ന നിഗമനത്ത്ിലാണ് പൊലീസ്. മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന് വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 11 പ്രതികള്‍ പിടിയിലായിരുന്നു.
ഫൈസല്‍ വധം: നാരായണനടക്കം ആറു പേര്‍ ഒളിവില്‍ തന്നെ
Tags: FAISAL MURDER