പിഴ നോട്ടിസ് അയയ്ക്കുന്നതില്‍ വീഴ്ച; എ.ഐ കാമറകള്‍ നോക്കുകുത്തി

കേരള സര്‍ക്കാര്‍ 235 കോടി രൂപ മുടക്കി സ്ഥാപിച്ച് പത്ത് മാസം പിന്നിട്ടപ്പോളേക്കും എ.ഐ കാമറകള്‍ നോക്കുകുത്തിയായി. കാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ നോട്ടിസ് അയക്കുന്നത് നിര്‍ത്തി. 15 ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ക്കാണ് നോട്ടിസ് അയയ്ക്കാത്തതായി കണ്ടെത്തിയത്.

ഇതോടെ ഈ ഇനത്തില്‍ നൂറു കോടിയിലേറെ രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായി. കരാറിലെ ആശയ കുഴപ്പത്തിന്റെ പേരിലാണ് നോട്ടിസ് അയയ്ക്കുന്നത് നിര്‍ത്തിയത്. കരാര്‍ കമ്പനികള്‍ അറ്റകുറ്റപ്പണികളും നിര്‍ത്തിയതോടെ എത്ര കാമറകള്‍ പ്രവര്‍ത്തിക്കുന്നു എന്നതിലും വ്യക്തതയില്ല.

webdesk13:
whatsapp
line