X

ദേശീയ പുരസ്‌കാരം: പ്രതികരണവുമായി ഫഹദ് ഫാസില്‍

ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ പ്രതികരണവുമായി നടന്‍ ഫഹദ് ഫാസില്‍. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരത്തിലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിച്ചതെന്ന് ഫഹദ് പ്രതികരിച്ചു.

ആളുകള്‍ സിനിമ കണ്ടാല്‍ മതിയെന്നും അവാര്‍ഡിനു വേണ്ടി സിനിമയില്‍ താന്‍ അഭിനയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റിലുള്ള സിനിമകള്‍ ജനങ്ങള്‍ സ്വീകരിക്കുമോ എന്നായിരുന്നു. മലയാളത്തില്‍ ആയതു കൊണ്ടാണ് ഇത്തരം സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്. അതില്‍ വലിയ സന്തോഷമുണ്ട്. ആളുകള്‍ തിയറ്ററില്‍ കയറി സിനിമ കണ്ടിട്ട് പൈസ കിട്ടിയാല്‍ മതി. അല്ലാതെ അവാര്‍ഡ് വേണ്ടി സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നില്ല. ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമേത്. സുരാജ്, അലന്‍സിയര്‍ അങ്ങനെ കൂടെ അഭിനയിച്ചവര്‍ എന്നെ ഏറെ സഹായിച്ചു.’, ഫഹദ് പറഞ്ഞു. പൊട്ടക്കണ്ണന്റെ മാവേറായിട്ടാണ് ഈ അവാര്‍ഡിനെ താന്‍ കാണുന്നതെന്നും ഹാസ്യരൂപേണ ഫഹദ് പറഞ്ഞു.

chandrika: