പുതുച്ചേരി: ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലും കുടുക്കില്‍. മാതൃഭൂമിയുടെ അന്വേഷണ പരിപാടിയിലാണ് നടി അമലപോളിന് പിറകെ ഫഹദ് ഫാസിലിനും പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസത്തില്‍ കാര്‍ രജിസ്‌ട്രേഷനുള്ളതായി കണ്ടെത്തിയത്.
ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപയാണ് നികുതി നല്‍കേണ്ടത്. പുതുച്ചേരിയില്‍ ഇതിന് ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി. എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്നയാളുടെ മേല്‍വിലാസം നല്‍കിയാല്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ഈ ചട്ടമാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി താരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.
ഫഹദ്ഫാസില്‍ ഉപയോഗിക്കുന്ന py -05-9899 ആഡംബരകാര്‍ ബെന്‍സ് ഇ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. ഫഹദ് രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ അന്വേഷിച്ച് ചെന്ന സംഘത്തിന് മറ്റൊരു കുടുംബത്തെയാണ് കാണാനായതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.