X
    Categories: CultureMoreNewsViews

മുതിര്‍ന്ന നേതാവിനെക്കൊണ്ട് രാഹുല്‍ കാല് പിടിപ്പിച്ചോ? ആര്‍.എസ്.എസ് പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്?

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാല് പിടിപ്പിച്ചുവെന്ന വ്യാജ പ്രചാരണവുമായി ആര്‍.എസ്.എസ്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുള്ള ഫോട്ടോ കാണിച്ചാണ് സംഘപരിവാര്‍ പ്രചാരണം. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി.എസ് സിങ് ഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാല് തൊട്ടുവന്ദിച്ചെന്ന് സംഘപരിവാറിന്റെ വ്യാജ വാര്‍ത്ത. ഒറ്റ നോട്ടത്തില്‍ സിങ് രാഹുലിന്റെ കാല് പിടിക്കുകയാണെന്ന് തന്നെ തോന്നിക്കുന്ന ചിത്രം ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് സംഘപരിവാറുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

’48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ്’ എന്ന തലക്കെട്ടിലായിരുന്നു ചിത്രം സംഘപരിവാറുകാര്‍ വ്യാപകമായി ഷെയര്‍ ചെയ്തത്. ആയിരത്തിലധികം പേര്‍ ചിത്രം റീ ഷെയര്‍ ചെയ്യുകയും നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരത്തേയും രാഹുല്‍ ഗാന്ധിയേയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസും സംഘപരിവാറും രംഗത്തെത്തിയത്.

ഫോട്ടോയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ വെളിപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിച്ചിട്ടില്ലെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തി. രാഹുല്‍ എനിക്ക് ഹസ്തദാനം നടത്തുകയാണ് ചെയ്തത്.

മന്‍മോഹന്‍ സിങ്ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കയില്‍ നിന്നും വലിയൊരു നൂല്‍ താഴേക്ക് തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. രാഹുലിന്റെ കാലിനടുത്തേക്ക് കയര്‍ തൂങ്ങി നിന്നു. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് നീക്കാന്‍ ഞാന്‍ കുനിഞ്ഞിരുന്നു. ഈ ചിത്രമാണ് അവര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്-മന്ത്രി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: