റസാഖ് ഒരുമനയൂര്‍
ന്യൂഡല്‍ഹിയിലെ യുഎഇ എംബസ്സിയില്‍ യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തി. ശനിയാഴ്ച രാവിലെ 10മുതല്‍ 20ന് വരെയാണ് സൗകര്യപ്പെടുത്തിയിട്ടുള്ളത്.
ഇന്ന് ഉച്ചക്ക് ശേഷമാണ് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് മരണപ്പെട്ടത്. 74 വയസായിരുന്നു. കഴിഞ്ഞ ഏതാനും കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു. മരണത്തിന് പിന്നാലെ യു.എ.ഇയില്‍ 40 ദിവസം ദുംഖാചരണം പ്രഖ്യാപിച്ചു.
2004 നവംബര്‍ മൂന്നിനാണ് പിതാവും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ മരണത്തെത്തുടര്‍ന്ന് ശൈഖ് ഖലീഫ പ്രസിഡണ്ടായി അധികാരമേറ്റത്.