X

തെറ്റായ ഫേസ്ബുക്ക് പോസ്റ്റ്: അമേരിക്കക്കാരി നല്‍കേണ്ടി വന്നത് 3.2 കോടി രൂപ

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ തെറ്റായ പരാമര്‍ശം നടത്തി പോസ്റ്റിട്ട അമേരിക്കക്കാരിക്ക് നഷ്ടമായത് 3.2 രൂപ. നോര്‍ത്ത് കരോലിനയിലെ ജഡ്ജാണ് തന്റെ മുന്‍കാല സുഹൃത്തിന് മേലെ മകനെ കൊന്ന കുറ്റമാരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്ത ജാക്വെലിന്‍ ഹമ്മണ്ടിന് 3.2 കോടി രൂപ പിഴ വിധിച്ചത്.

2015ല്‍ ഡാവിന്‍ ഡ്യാലിനെന്ന സുഹൃത്തിനെതിരെയാണ് ജാക്വെലിന്‍ ഹമ്മണ്ട് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ടത്. ഹമ്മണ്ടിന്റെ മകന്റെ മരണവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ഉറപ്പുള്ള ഡാവിന്‍ ഡ്യാല്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പോസ്റ്റിട്ട ഹമ്മണ്ടിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്.
റേഡിയോ സ്‌റ്റേഷനെന്ന പൊതുസംരംഭവുമായി ഒന്നിച്ചുപോവാന്‍ കഴിയാതെ നവന്ന ഘട്ടത്തിലാണ് ഇരുവരും തമ്മില്‍ പിരിയുന്നത്.

‘നിങ്ങളുടെ ചിന്തകളെന്ത് തന്നെയായാലും അതിനെ ശുദ്ധികരിക്കാനോ തിരുത്താനോ ഉള്ള സംവിധാനം നിലവിലില്ല. ഒരുപാട് കാലമായി അവാസ്തവപരമായ കാര്യങ്ങള്‍ ഹമ്മണ്ട് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയാണ്. ഇത് കൂടിയയപ്പോള്‍ സഹിക്കാനായില്ല.’-പരാതിക്കാരനായ ഡ്യാല്‍ പറഞ്ഞു.

ആളുകള്‍ക്ക് അവരുടെ വാക്കുകളുടെ വിലയറിയില്ല. ഹമ്മണ്ടിനുണ്ടായ ഈ ദുരനുഭവം മറ്റുളളവര്‍ക്കുള്ള പാഠമാവുമെന്ന് നോര്‍ത്ത കരോലിനയിലെ അഭിഭാഷക മിസ്സി ഓവന്‍ ഓര്‍മപ്പെടുത്തി. നിങ്ങളുടെ വാക്കുകള്‍ ഉദ്ദേശിക്കാത്ത തരത്തില്‍ വിലയിരുത്തപ്പെട്ടേക്കാം. മറ്റൊരാള്‍ക്ക് മാനഹാനി വരുത്തുന്ന പരാമര്‍ശങ്ങള്‍ നമ്മെ കുഴിയില്‍ചാടിക്കാമെന്നതിനാല്‍ പരിപൂര്‍ണമായ ജാഗ്രത പ്രസതുത വിഷയ്ത്തില് വേണമെന്നും മിസ്സി ഓവന്‍ വ്യക്തമാക്കി.

chandrika: