ന്യൂഡല്‍ഹി: ഫേസ്ബുക്ക് ചിത്രം തെളിവായി പരിഗണിച്ച് പെണ്‍കുട്ടിയുടെ ശൈശവ വിവാഹ ബന്ധം കോടതി റദ്ദാക്കി. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശി സുശീല വിഷ്‌നോനിയാണ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത രഹസ്യവിവാഹത്തിന്റെ ചിത്രങ്ങളാണ് കോടതി തെളിവായി പരിഗണിച്ചത്. ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ മുഖേനയാണ് അപേക്ഷയുമായി പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. ബാലാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വിവാഹ ചിത്രങ്ങള്‍ കോടതിയില്‍ ഹാജരാക്കി. 2010ലായിരുന്നു സുശീലയുടെ വിവാഹം. നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. വിവാഹം നടക്കുമ്പോള്‍ സുശീലക്കും ഭര്‍ത്താവിനും 12 വയസ്സായിരുന്നു പ്രായം. മദ്യപാനിയായ യുവാവുമൊത്തുള്ള ജീവിതം മരണതുല്യമാണെന്നാണ് സുശീല കോടതിയെ അറിയിച്ചത്.
തെളിവായി ഫേസ്ബുക്കിലെ ഫോട്ടോ; വിവാഹം അസാധുവാക്കി കോടതി
Tags: Marriage