കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
രണ്ട് വീഡിയോ മേസേജുകളാണ് പേജില്‍ കാണാന്‍ കഴിയുന്നത്.ഗവര്‍ണറുടെ ഔദ്യോഗി ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്.പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.