വ്യാജ അക്കൗണ്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിക്കുന്നു. പുതുതായി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന വ്യവസ്ഥയാണ് നടപ്പിലാക്കാനാണ് ഫേസ്ബുക്ക് അധികൃതര്‍ ആലോചിക്കുന്നത്. ഇന്ത്യ പോലുള്ള ചെറിയ രാജ്യങ്ങളിലാണ് ഫേസ്ബുക്ക് ഇത് പ്രാഥമികമായി പരീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധിത വ്യവസ്ഥ നിലവില്‍ വന്നിട്ടില്ല.
ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഫോണില്‍ നിന്നും പുതിയ അക്കൗണ്ട് നിര്‍മ്മിക്കാന്‍ ശ്രമിക്കവെ ആധാര്‍ വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ഫീച്ചര്‍ ശ്രദ്ധയില്‍പെട്ടുവെന്ന് ഇയാള്‍ പറഞ്ഞു. മൊബൈല്‍ വഴി പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുമ്ബോഴാണ് ആധാറില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങള്‍ കാണുക. പുതിയ അക്കൗണ്ടിന് വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമ്ബോള്‍ ആധാറിലുള്ളത് പോലെ പേര് നല്‍കാനാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നതെന്ന് റെഡ്ഡിറ്റ് യൂസര്‍ പറഞ്ഞു.