ഫെയ്‌സ്ബുക്ക് ലൈവില്‍ ആത്മഹത്യക്ക് ശ്രമിച്ച മുംബൈ സ്വദേശിയെ രക്ഷിച്ചത് അയര്‍ലന്‍ഡില്‍ നിന്ന് മുംബൈയിലേക്കു വിളിച്ച കോള്‍. മുംബൈയില്‍ നിന്നുള്ള 23 കാരന്‍ ലൈവില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത് അയര്‍ലന്‍ഡിലെ ഫെയ്‌സ്ബുക്ക് ഓഫിസ് അധികൃതര്‍ നേരത്തെ കണ്ടെത്തുകയും സംഭവം മുംബൈ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കഴുത്തില്‍ മുറിവേല്‍പ്പിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. യുവാവ് ആത്മഹത്യ ചെയ്യുന്ന വിവരം ഫെയ്‌സ്ബുക്കിന്റെ സാങ്കേതിക വിദ്യ വഴി അറിയുകയും ഓഫീസ് അധികൃതര്‍ പെട്ടെന്ന് തന്നെ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വിളിച്ച് 50 മിനിറ്റിനുള്ളില്‍ പൊലീസ് വീട്ടിലെത്തി യുവാവിനെ രക്ഷിച്ചു.
ഞായറാഴ്ച രാത്രി 8.10 ഓടെയാണ് മുംബൈയില്‍ നിന്നുള്ള ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നും ഫെയ്‌സ്ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതെന്നും മുംബൈ പൊലീസ് സൈബര്‍ ഡിസിപി രശ്മി കരണ്ടിക്കറിന് അയര്‍ലന്‍ഡിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് നിന്ന് കോള്‍ ലഭിച്ചത്.
കോള്‍ ലഭിച്ച് 20 മിനിറ്റിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചയാളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു.