X
    Categories: Culture

ഫേസ്ബുക്കില്‍ പാട്ടിനൊപ്പം നൂറുപേര്‍ പേരുവിളിച്ചു; കുഞ്ഞിന് വേറിട്ട രീതിയില്‍ പേരുവിളിച്ച് മാധ്യമ ദമ്പതികള്‍

കോഴിക്കോട്: കുഞ്ഞിന് വേറിട്ട രീതിയില്‍ പേരു വിളിച്ച് മാധ്യമ ദമ്പതികള്‍. കോഴിക്കോട്ടെ പ്രമുഖ ചാനലിലെ മാധ്യമ പ്രവര്‍ത്തകരായ അന്നയും രഹീസുമാണ് തങ്ങള്‍ക്ക് ജനിച്ച പെണ്‍കുഞ്ഞിന് കല്‍മേയി ജാന്‍ എന്ന പേരുവിളിച്ചത്.

ഫേസ്ബുക്കിലൂടെയായിരുന്നു പേരിടല്‍ ചടങ്ങ് നടന്നത്. നൂറുപേര്‍ പ്രത്യേകം തയ്യാറാക്കിയ പാട്ടിനൊപ്പമായിരുന്നു കല്‍മേയി ജാന്‍ എന്ന പേര് വിളിച്ചത്. രാവിലെ പത്തുമണിയോടെ നടന്ന പേരിടലിന് സാമൂഹ്യമാധ്യമങ്ങളില്‍ ആശംസകളും നിറയുകയാണ്.

ജോയ് തമലത്തിന്റേതാണ് വരികള്‍. അര്‍ച്ചന ഗോപിനാഥ് സംഗീതം തയ്യാറാക്കി ആലപിച്ച ഗാനത്തിന് ക്യാമറ ചലിപ്പിച്ചത് സഞ്ജു പൊട്ടമ്മല്‍ ആണ്.

chandrika: