ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന കേസില്‍ ഫേസ്ബുക്കിന് അഞ്ച് ബില്യണ്‍ ഡോളര്‍ (34,300 കോടിയോളം രൂപ) പിഴ. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി 87 മില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ പങ്കുവച്ച സംഭവത്തിലാണ് ഫെയ്‌സ്ബുക്കിന് കനത്ത പിഴ ചുമത്തിയത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള 5.64 ലക്ഷം പേരുടെ വിവരങ്ങളും ഉള്‍പ്പെടും. അമേരിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുടെവിവരങ്ങള്‍ നഷ്ടമായത്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ തയാറായതോടെയാണ് ഫെയ്‌സ്ബുക് പിഴ അടച്ചത്്. എന്നാല്‍ പിഴ അടച്ചകതിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് തയാറായില്ല. ഇത്തരം കേസില്‍ ഒരു കമ്പനി അടയ്‌ക്കേണ്ടിവരുന്ന ഏറ്റവും വലിയ പിഴയാണിത്.
അതേസമയം കേസ് ഒത്തുതീര്‍പ്പായതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരിമൂല്യം കുത്തനെ ഉയര്‍ന്നു. വമ്പന്‍ പിഴ അടച്ച ദിവസവും ഫെയ്‌സ് ബുക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സന്തോഷത്തിലാണെന്ന ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.