ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം 20 ലക്ഷം എഫ്ബി യൂസര്‍മാരുടെ വ്യാജ മരണവാര്‍ത്ത പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഫേയ്സ്ബുക്ക് നടപ്പാക്കിയ പുതിയ ഫീച്ചറില്‍ പറ്റിയ അക്കിടിയാണ് ലോകത്തിലെ തന്നെ വന്‍ സമൂഹ മാധ്യമത്തെ ഭീകര അപധത്തിലേക്ക് എത്തിച്ചത്. മരിച്ച യൂസര്‍മാരുടെ അക്കൗണ്ടുകളിലേക്കു അയച്ച നോട്ടിഫിക്കേഷന്‍ മറ്റു അക്കൗണ്ടുകളിലേക്ക് മാറി എത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.
അതേസമയം ഗുരുതരമായ വീഴ്ച്ച സംഭവിച്ചതറിഞ്ഞ ഉടന്‍ ഫെയ്സ്ബുക്ക് ക്ഷമാപണവുമായെത്തി. ഭീകരമായ തെറ്റ് സംഭവിച്ചു എന്നായിരുന്നു ഫേസ്ബുക്ക് വക്താവിന്റെ പ്രതികരണം. മരിച്ച ഫേസ്ബുക്ക് യൂസര്‍മാരുടെ പ്രൊഫൈലിലേക്ക് പുതിയ സന്ദേശം പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അബദ്ധവശാല്‍ ഇത് മറ്റു 20 ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്ക് പോസ്റ്റ് ചെയ്തതാണ് പ്രശ്നമായതെന്നും പിഴവ് തിരുത്തിയെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ രേഖകള്‍ സഹിതം ഔദ്യോഗിക അപേക്ഷ നല്‍കിയാല്‍ മരിച്ചവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സ്മാരകമായി നിലനിര്‍ത്താന്‍ ഫേസ്ബുക്ക് അനുവദിക്കുന്നുണ്ട്. അപേക്ഷ സ്വീകരിച്ചാല്‍ യൂസറുടെ എഫ്ബി പേരിനൊപ്പം ‘റിമെമ്പറിങ്’ എന്ന വാക്ക് കൂടി വരും. അതേസമയം പീപ്പിള്‍ യു മെ നോ, ബര്‍ത്തഡേ റിമൈന്‍ഡര്‍ തുടങ്ങിയ ഫെയ്സ്ബുക്ക് നിര്‍ദേശങ്ങളില്‍ ഇത്തരം പ്രൊഫൈല്‍ പിന്നീട് കടന്നുവരികയമില്ല. ഈ സംവിധാനത്തിനാണ് പിശക് സംഭവിച്ചത്.
എന്തായാലും ഫെയ്സ്ബുക്കിന്റെ മരണപ്രഖ്യാപനം കേട്ട് പലരും ഞെട്ടിയിരിക്കയാണ്. എഫ്ബി സുഹൃത്തുക്കളുടെ പ്രൊഫൈലുകളില്‍ കയറിയപ്പോള്‍ അവരുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച സന്ദേശങ്ങളാണ് അവരെ വരവേറ്റത്. അതേസമയം ഫേസ്ബുക്കിന്റെ മരണ അമളി ട്വിറ്ററില്‍ ആഘോഷമായി കഴിഞ്ഞു.