X
    Categories: News

ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ കാമ്പസുമായി വീണ്ടും ഫേസ്ബുക്ക്. നിരവധി സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടു പോയ യൂത്തിനെ തിരികെ പിടിക്കാനുള്ള എഫ്ബിയുടെ ശ്രമമാണിത്. ഫേസ്ബുക്കിലെ പ്രധാന പ്രൊഫൈലില്‍ നിന്ന് വ്യത്യസ്തമായി ഒരു കാമ്പസ് പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികളെ ഇത് അനുവദിക്കുന്നു. ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇതിനായി വേണ്ടത് ഒരു കോളേജ് ഇമെയിലും ബിരുദ തീയതിയും മാത്രമാണ്.

പേര്, പ്രൊഫൈല്‍ ഫോട്ടോ, കവര്‍ ഫോട്ടോ, സ്ഥലം എന്നിവ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്യാം, പുറമേ മെയ്ന്‍, മൈനര്‍, ക്ലാസ് ലിസ്റ്റ് പോലുള്ള അധിക വിശദാംശങ്ങള്‍ ചേര്‍ക്കാനും കഴിയും. ഒരു കാമ്പസ് പ്രൊഫൈല്‍ സജ്ജീകരിച്ചുകഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂളിന് സവിശേഷമായ ഗ്രൂപ്പുകളും ഇവന്റുകളും ഉണ്ടാക്കാനും സമാന താല്‍പ്പര്യങ്ങളുള്ള സഹപാഠികളുമായി ബന്ധപ്പെടാനും കഴിയും

ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ആര്‍ക്കും കാമ്പസില്‍ ചേരാനാവില്ല. കാമ്പസില്‍ കോളേജ് പേജുകളുണ്ട്, അവ സര്‍വകലാശാലാ സ്റ്റാഫുകളാണ് പരിപാലിക്കുന്നത്. കോളേജ് പേജുകള്‍ക്ക് ഗ്രൂപ്പുകളിലും ഇവന്റുകളിലും പങ്കെടുക്കാനും കഴിയും, മാത്രമല്ല നിങ്ങള്‍ ഒരേ ഗ്രൂപ്പിലോ ഇവന്റിലോ ആണെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ കാണാനാകും. എന്നാല്‍ ഫേസ്ബുക്ക് പറയുന്നത് അനുസരിച്ച്, ‘അവര്‍ക്ക് ചാറ്റുകളിലേക്കോ സഹപാഠികളുടെ ഡയറക്ടറിയിലേക്കോ പ്രവേശനമില്ല.

Test User: