സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം. മഹാരാജാസ് കോളേജിനു മുന്നില്‍ വച്ചാണ് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. ചോറ്റാനിക്കര ആലുവ റൂട്ടിലെ സാരഥിയുടെ ബസ് കണ്ടക്ടര്‍ ജെഫിന് നേരെയാണ് ആക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം.
കണ്ടക്ടറെ ബസ്സില്‍ നിന്ന് വലിച്ചിട്ട് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് ഉണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയാണ് ഇന്നു ഉണ്ടായിരിക്കുന്നത്.
രാവിലെ 6 20ന് ബസ്സില്‍ കയറിയ എസ്എഫ്‌ഐ നേതാവിനോട് ഏഴുമണി മുതല്‍ മാത്രമേ കണ്‍സഷന്‍ അനുവദിക്കാന്‍ കഴിയൂ എന്ന് പറഞ്ഞതിനാലാണ് അക്രമമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.