X

അച്ഛന്‍ മരിച്ചെന്ന് മകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; ആദരാഞ്ജലികള്‍ക്ക് മറുപടി പറയാനാകാതെ ജീവിച്ചിരിക്കുന്ന പിതാവ്

അച്ഛന്‍ മരിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മകന്‍. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ജനപ്രതിനിധിയുമായ 60 കാരന്റെ മരണവാര്‍ത്തയാണ് 34കാരനായ മകന്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

എന്നാല്‍ ആദരാഞ്ജലികള്‍ക്കും അനുശോചനങ്ങള്‍ക്കും എന്ത് മറുപടി നല്‍കണമെന്ന് അറിയാതെ പിതാവ് പകച്ചു പോയി. പിതാവിന്റെ ചിത്രത്തോടൊപ്പം ആര്‍ ഐ പി ഐ മിസ് യു എന്ന വാചകങ്ങളും ചേര്‍ത്തിരുന്നു. വാട്‌സാപ്പില്‍ വന്ന സന്ദേശത്തെ തുടര്‍ന്നാണ് പിതാവ് ഇക്കാര്യമൊക്കെ അറിയുന്നത്. കാര്യമറിഞ്ഞു ഫേസ്ബുക്ക് തുറന്നു നോക്കിയപ്പോഴേക്കും ബന്ധുക്കള്‍,സുഹൃത്തുക്കള്‍ സഹപ്രവര്‍ത്തകര്‍ തുടങ്ങി നാട്ടുകാര്‍ എല്ലാവരും തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കുടുംബാംഗങ്ങളുടെ ഫോണിലേക്കും പിതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്‌കാരസമയം ചോദിച്ചും വിദേശത്തുനിന്ന് ഉള്‍പ്പെടെ നിരവധി ഫോണ്‍ കോളുകള്‍ എത്തി. അച്ഛനും മകനും തമ്മിലുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് മകന്‍ ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തതെന്നാണ് അടുത്ത കുടുംബങ്ങള്‍ വ്യക്തമാക്കുന്നത്. പിതാവ് പരാതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും പിന്നീട് കുടുംബാംഗങ്ങളുടെ നിര്‍ബന്ധപ്രകാരം അതില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ടില്‍ കയറി മറ്റാരോ പോസ്റ്റ് ചെയ്തു എന്നായിരുന്നു മകന്റെ വിശദീകരണം.

Test User: