X

ഒരിടവേള കഴിഞ്ഞപ്പോഴേക്ക് ചെറുപ്പക്കാരെല്ലാം വയസ്സന്മാരായി; സംഭവം ഇങ്ങനെ

ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്ക്, അല്ലെങ്കില്‍ ഒരിടവേള കഴിഞ്ഞ് സോഷ്യല്‍ മീഡിയ തുറന്നപ്പോഴേക്ക് ചുള്ളന്മാരെല്ലാം വയസന്മാരായിരിക്കുന്നു. ട്വിറ്ററും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പ് സ്റ്റാറ്റസുമെല്ലാം പ്രായാധിക്യം ചെന്നവരുടെ ചിത്രം കൊണ്ട് നിറഞ്ഞു. 2017 ല്‍ വളരെ തോതില്‍ പ്രചരിച്ച ഫെയ്‌സ് ആപ്പ് എന്ന ആപ്ലിക്കേഷന്‍ വീണ്ടും ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയതിന്റെ പ്രതിഫലനമായിരുന്നു ഈ രൂപമാറ്റം.

നിലവിലെ ഫോട്ടോ വെച്ച് നമ്മുടെ വാര്‍ധക്യ കാലത്തെ കാണിച്ചു തരുന്ന ആപ്പാണ് ഫെയ്‌സ് ആപ്പ്. വിവിധ വയസു കാലങ്ങളിലേക്ക് നമ്മുടെ ഫോട്ടോ രൂപമാറ്റം വരുത്താം എന്നതിനു പുറമെ സ്ത്രീരൂപത്തിലും താടി വെച്ചും ക്ലീന്‍ ഷേവിലും തല മുണ്ഡനം ചെയ്തും തലമുടി വിവിധ രീതിയില്‍ ചീകി വച്ചും ഈ ആപ്പിലൂടെ സ്വന്തം ഫോട്ടോ കാണാനാകും. പലര്‍ക്കും അവരുടെ മരിച്ചു പോയ അച്ഛനമ്മമാരുടെ ഛായ മുഖത്ത്് പ്രകടമായതാണ് ഈ ആപ്പ് ലോകവ്യാപകമായി ഇത്ര കണ്ട് സ്വീകാര്യത കൈവരിച്ചത്.

അതേസമയം വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള ഉപാധിയായിട്ടാണ് ഈ ആപ്പ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വകാര്യതാ അവകാശത്തെ ഹനിക്കുന്ന ആപ്പെന്ന രീതിയില്‍ വലിയ തോതില്‍ വിമര്‍ശനങ്ങളും ആപ്പിനെതിരെ ഉയരുന്നുണ്ട്.

web desk 1: