X

എഫ്.എ കപ്പ്: എട്ടടിച്ച് സിറ്റി, ചെല്‍സിക്കും ലിവര്‍പൂളിനും മിന്നും വിജയം

എഫ്.എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ലിവര്‍പൂളിനും തകര്‍പ്പന്‍ വിജയം. സാല്‍ഫോര്‍ഡ് സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത 8 ഗോളുകള്‍ക്കും മോര്‍കാമ്പയെ ചെല്‍സി എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കും തകര്‍ത്തു. അക്രിങ്ടണ്‍ സ്റ്റാന്‍ലിയെ നാലുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ഫോമിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ല്യൂട്ടണ്‍ ടൗണിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കും തോല്‍പ്പിച്ചു.

ജെയിംസ് മക്കാറ്റിയുടെ ഹാട്രിക്കും ജെര്‍മി ഡോക്കുവിന്റെ ഇരട്ടഗോളുകളും ഡിവിന്‍ മുബാമ, നിക്കോ ഒറേലി, ജാക്ക് ഗ്രീലിഷ് എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് ഗംഭീര വിജയം നല്‍കിയത്.

ജാവോ ഫെലിക്‌സിന്റെയും ടോസിന്‍ അഡറാബിയോയുടെയും ഇരട്ട ഗോളുകളും ക്രിസ്റ്റഫര്‍ എന്‍കുകുവിന്റെ ഗോളുമാണ് ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം നല്‍കിയത്. ഡിയഗോ ജോട്ട, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ജെയ്ഡന്‍ ഡാന്‍സ്, ഫെഡറിക്കോ ചിയേസ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോള്‍ നേട്ടക്കാര്‍.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുനൈറ്റഡും നേര്‍ക്കുനേര്‍ പോരടിക്കും. ഗണ്ണേഴ്‌സ് തട്ടകമായ എമിറേറ്റ്‌സില്‍ ഇന്ത്യന്‍ സമയം 8.30നാണ് മത്സരം.

webdesk13: