തിരുവനന്തപുരം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട നിയമന കത്ത് വിവാദത്തില്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി. ആര്‍ അനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിയും. മന്ത്രി എം.ബി രാജേഷുമായി പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചര്‍ച്ചയിലാണ് തീരുമാനം.
ഇതോടെ കത്ത് വിവാദത്തില്‍ നഗരസഭ കവാടത്തില്‍ നടത്തിവരുന്ന സമരം തല്‍ക്കാലം നിര്‍ത്തിവയ്ക്കും. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയാനുള്ള അനുമതി തേടിയത്. കത്ത് വിവാദത്തില്‍ ഡി ആര്‍ അനിലിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.