X

മോചിപ്പിക്കാന്‍ അറിയുമെങ്കില്‍ ക്യാന്‍സല്‍ ചെയ്യാനും അറിയാം, നാടകം കളിച്ചാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കും; ബോച്ചേക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 12 മണിക്ക് മുമ്പ് കാരണം കാണിച്ച് വിശദീകരണം നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും നാടകം കളിച്ചാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. മോചിപ്പിക്കാന്‍ അറിയുമെങ്കില്‍ ക്യാന്‍സല്‍ ചെയ്യാനും കോടതിക്ക് അറിയാമെന്നും മാധ്യമശ്രദ്ധയാണോ ബോബിക്ക് ആവശ്യമെന്നും വീണ്ടും അറസ്റ്റ് ചെയ്യുന്നത് ബോബിക്ക് കാണണോയെന്നും ജിസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു. ജുഡീഷ്യറിയും ഹൈക്കോടതിയും ഒക്കെ ഇവിടെയുണ്ട് . നീതി ന്യായവ്യവസ്ഥ ഇവിടെയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് തന്നെ പരമാവധി വേഗത്തില്‍ പുറത്തിറങ്ങണമെന്നും ഹൈക്കോടതി താക്കീത് നല്‍കി. നിയമത്തിന്റെ അതീതനാണ് എന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

നടി ഹണിറോസി് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ഇന്നലെ ജാമ്യം ലഭിച്ച ബോബി ഇന്നാണ് കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തില്‍ ഏര്‍പ്പെടരുത് എന്നീ കര്‍ശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.

webdesk18: