ഇസ്രാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇസ്രാഈല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഗസ്സയിലെ മനുഷ്യര്‍ വായുവിലേക്കുയര്‍ന്ന് ചിന്നിച്ചിതറുകയാണെന്നാണ് വീഡിയോ പങ്കുവെച്ചവര്‍ വ്യക്തമാക്കുന്നത്.
സ്‌ഫോടനത്തിന്റെ ശക്തിയില്‍ നിരവധി മൃതദേഹങ്ങള്‍ ആകാശത്തേക്ക് ഉയരുകയും അവ നിര്‍ജീവമായി നിലത്തേക്ക് വീഴുകയും ചെയ്യുന്നു. വീഡിയോകള്‍ ആഗോളതലത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇസ്രാഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസണ്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നു.
നിങ്ങള്‍ അടുത്തേക്ക് നോക്കുന്തോറും ആളുകള്‍ വായുവിലൂടെ പറക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ കാണാന്‍ കഴിയും. ക്രിമിനോളജി മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത ഒരു തലത്തിലേക്കെത്തി’ -എന്നായിരുന്നു ഗസ്സ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദ് എക്സില്‍ വീഡിയോ പങ്കിട്ടുകൊണ്ടെഴുതിയത്.
കഴിഞ്ഞ ദിവസം, ഗസ്സയിലെ സ്‌കൂളിന് മുകളില്‍ ഇസ്രാഈല്‍ ബോംബിട്ടിരുന്നു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.