X

യുവാവിനെ മര്‍ദിച്ച സംഭവം: ഗണേഷ്‌കുമാറിനെതിരെ ദൃക്‌സാക്ഷി മൊഴി

പത്തനാപുരം: കൊല്ലം മഞ്ചലില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പങ്ക് തെളിവേകുന്ന ദൃക്‌സാക്ഷി മൊഴി. മര്‍ദിച്ചതായി പരാതി നല്‍കിയ അനന്തകൃഷ്ണനും എം.എല്‍.എയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് അഞ്ചല്‍ സ്വദേശി ബേബി കളിയിക്കല്‍ പൊലീസിന് മൊഴി നല്‍കി.

തന്റെ മകനെ ആക്രമിച്ചതിന്റെ കാരണം അറിയണമെന്ന് അനന്തകൃഷ്ണന്റെ അമ്മ ഷീന ചോദിക്കുന്നത് കേട്ടതായും ബേബി പറഞ്ഞു. ഗണേഷ്‌കുമാറിന്റെ കാറും മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ കാറും മുഖാമുഖം വന്നു.

എം.എല്‍.എയുടെ കാര്‍ അല്‍പം പിന്നിലേക്ക് മാറ്റിയാല്‍ മാത്രമേ രണ്ട് വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ സാധിക്കുമായിരുന്നുള്ളൂ. അനന്തകൃഷ്ണന്‍ തന്റെ കാര്‍ ഏറെ പണിപ്പെട്ട് സമീപത്തെ വീട്ടിലേക്ക് മാറ്റുകയും ഗണേഷ്‌കുമാറിന് വഴിയൊരുക്കുയും ചെയ്തു. ഇതിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായതെന്ന് ബേബി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

chandrika: