കര്‍ണാടകയിലെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തി തീവ്ര ഹിന്ദുത്വ സംഘടനകള്‍. മാണ്ഡ്യ ജില്ലയിലെ കോണ്‍വെന്റ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞത്. ഇതിന് പിന്നാലെ സ്‌കൂള്‍ കാമ്പസിനുള്ളില്‍ 40 നടുത്ത് ആളുകള്‍ കയറി അക്രമം നടത്തുകയും ചെയ്തു. സ്‌കുള്‍ കുട്ടികളെ മത പരിവര്‍ത്തനത്തിന്
നിര്‍ബന്ധിപ്പിക്കുന്നു എന്നാരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം. സംഭവം നടന്നത് രണ്ട് ദിവസം മുന്‍പായിരുന്നു.