X

‘കൊടും ക്രൂരത’; തലയോട്ടി ചിന്നിച്ചിതറി, വിരലുകള്‍ ഇസ്രാഈല്‍ സേന മുറിച്ചെടുത്തു; യഹിയ സിന്‍വാറിന്റെ വധത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് നിര്‍ണായക വിവരങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിന്‍വാറിന്റെ മൃതദേഹത്തില്‍ വിരലുകള്‍ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പാക്കാന്‍ ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് വിരലുകള്‍ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇസ്രാഈലിലെ ജയിലില്‍ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ക്കൊപ്പം ഈ വിരലുകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിന്‍വര്‍ ആണെന്ന് ഇസ്രാഈല്‍ സ്ഥിരീകരിച്ചത്.

ചെറുമിസൈലോ ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ ഉള്ള ചീളുകൾ തറച്ചു പരുക്കേറ്റ നിലയിലായിരുന്നു യഹ്യയുടെ മൃതദേഹമെന്ന് ചെൻ കുഗേൽ പറയുന്നു. കൈ തകർന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടെയിലായിരുന്നു തലയ്ക്ക്  വെടിയേറ്റത്. മിസൈൽ ആക്രമണത്തിൽ വലതു കൈത്തണ്ടയിൽ പരുക്കേറ്റിരുന്നു. ഇടതു കാലിൽ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ച നിലയിലും ആയിരുന്നു. പരുക്കുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ചെൻ കുഗേൽ വ്യക്തമാക്കിയത്.

അതേസമയം, യഹിയ സിൻവറിന്റെ മരണത്തിൽ ഹമാസ് കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘യഹ്‌യ സിന്‍വാര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു’, എന്നാണ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ഹമാസ് വക്താവ് ഖാലീല്‍ ഹയ്യ അറിയിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുന്നത് വരെ ബന്ദികളെ വിട്ടയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

webdesk14: