മലപ്പുറം എടവണ്ണയില്‍ കൈക്കുലി വാങ്ങുന്നതിനിടെ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍

മലപ്പുറം എടവണ്ണയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലന്‍സ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്.

മൂവായിരം രൂപ നല്‍കിയാലേ 75000 രൂപ അനുവദിക്കുകയൂള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി രാമചന്ദ്രന് പുറമെ സി ഐ ഗംഗാധരന്‍, മോഹന്‍ദാസ്, വിമല്‍രാജ് തുടങ്ങിയവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.

പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം നല്‍കുന്ന തുകയില്‍ നിന്ന് മൂവായിരം രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി പേരില്‍ നിന്ന് പണം വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു. എടവണ്ണ സ്വദേശിയുടെ പരാതിയില്‍ വിജിലന്‍സ്് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ മൂവായിരം രൂപയും വിജിലന്‍സ്് കണ്ടെടുത്തു.

Test User:
whatsapp
line