ന്യൂയോർക്ക്: ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ മാറ്റാനുള്ള ശ്രമത്തിലാണ് വാട്സാപ്. വാട്സാപ്പിൽ ഒരാൾ പോസ്റ്റു ചെയ്യുന്ന സന്ദേശം അയാൾക്ക് ഡിലീറ്റ് ചെയ്യാൻ 68 മിനിറ്റും 16 സെക്കൻഡുമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇനി മൂന്നു മാസത്തിനുള്ളിൽ വരെ ഒരാൾക്ക് താൻ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാൻ സാധിച്ചേക്കാമെന്നാണ് വാബീറ്റാഇൻഫോ പറയുന്നത്. ഒരുപക്ഷേ എപ്പോൾ വേണമെങ്കിലും പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള അവസരം ഒരുങ്ങിയേക്കാമെന്നും പറയുന്നു
2017 ലാണ് വാട്സാപ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തിൽ പരിധി ഏഴ് മിനിറ്റായിരുന്നു. നിലവിൽ, വാട്സാപ്പിൽ നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും സമയപരിധിയില്ലാതെ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്